സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. കുട്ടിയുടെ പരാതിയിലെ എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ തേടിയ കോടതി, സുരക്ഷ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നവരെ ഭയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ പുറത്തുനില്‍ക്കുമ്പോള്‍ കുട്ടിക്കെതിരെ കൗണ്ടര്‍ എഫ്ഐആര്‍ ഇട്ടതായി കോടതിയില്‍ കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. യുപി, ഡല്‍ഹി സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടണം. പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലേറ് നടന്നതിന്റെ വീഡിയോ തെളിവുകള്‍ ഹാജരാക്കാമെന്നും അറിയിച്ചു.

പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടിയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. നടപടിയെക്കുറിച്ച് ഡല്‍ഹി, യുപി സര്‍ക്കാരുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി.സംഘ്പരിവാര്‍ പ്രചാരകനായ സ്വതന്ത്ര ഭരദ്വാജും കൂട്ടാളികളുമാണ് 14കാരിയെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ക്കെതിരെ പിന്നീട് പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു.

സിജെപി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിയെ തന്റെ നേതൃത്വത്തില്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കാര്യം യൂട്യൂബ് വീഡിയോയിലൂടെ ഇയാള്‍ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവുമുണ്ടായിരുന്നു. പിന്നാലെ സിജെപി നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് സ്വതന്ത്ര ഭരദ്വാജ് ഉള്‍പ്പെടെയുള്ള അക്രമികള്‍ക്കെതിരെ ശക്തമായ നടപടിക്ക് പോലീസ് നിര്‍ബന്ധിതരായത്. അടുത്ത ദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണവുമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...