പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന റോഡ്‌ തകര്‍ന്നത് യാത്രാദുരിതം സൃഷ്ടിക്കുന്നു. റോഡ്‌ തുടങ്ങുന്ന ഭാഗമാണ് ഏറെയും തകര്‍ന്നുകിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്തതോടെ വലിയ കുഴികള്‍ രൂപപ്പെട്ട റോഡില്‍ ചെളിവെള്ളവും നിറഞ്ഞു. എം.പി ഓഫീസിലേക്ക് പോകുന്നതിനും ഈ റോഡാണ് ഉപയോഗിക്കുന്നത്. കൂടാതെ സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും നിരവധി വീടുകളും റോഡിന് ഇരുവശത്തുമായുണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. ഇരുചക്ര വാഹനയാത്രക്കാരാണ് റോഡിലെ കുഴി മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാര്‍ റോഡിലെ കുഴിയില്‍ ഇതിനോടകം വീണുകഴിഞ്ഞു.

റോഡിന് ഓടയില്ലാത്തതാണ് പ്രധാന പ്രശ്നം. മഴക്കാലത്ത് വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം റോഡില്‍ എത്തിയാല്‍ ഒഴുകിപ്പോകാന്‍ ഇടമില്ലാതെ പലയിടത്തും കെട്ടിക്കിടക്കും. ഇതാണ് റോഡ്‌ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം ഈ വഴിയുള്ള കാല്‍നട യാത്രയും ഏറെ ദുഷ്കരമാണ്. പത്തനംതിട്ട നഗരത്തിലെ പ്രധാന റോഡുകളിലൊന്നായിരുന്നിട്ടും തകര്‍ന്നുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നുവെന്നാണ് ജനങ്ങളുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക...

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു : 2010 ലേറെ ആളുകള്‍ പനി ബാധിതരെന്ന്...

0
പത്തനംതിട്ട : ജില്ലയില്‍ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2010 ലധികം പനി...