ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു : 2010 ലേറെ ആളുകള്‍ പനി ബാധിതരെന്ന് കണക്കുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2010 ലധികം പനി ബാധിതര്‍ ജില്ലയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍. പനി പടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ലൂവന്‍സ വൈറസ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയെല്ലാം ജില്ലയില്‍ പിടിമുറുക്കിയിട്ടുണ്ട്.  പത്തനംതിട്ട നഗരസഭ, പന്തളം തെക്കേക്കര, കോയിപ്രം, കോഴഞ്ചേരി, ഏഴംകുളം, മല്ലപ്പള്ളി, ചിറ്റാര്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫ്ലൂവന്‍സ വൈറസ് ബാധയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്.

പനി ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുമ്പോള്‍ പ്രധാന ആശുപത്രികളില്‍ പലയിടത്തും പനി ക്ലിനിക്കുകള്‍ ആരംഭിക്കാത്തത്‌ മറ്റുരോഗങ്ങള്‍ക്ക് ചികിത്സതേടിയെത്തുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ല. ഇത് പനി പടരുന്നതിന് പ്രധാന കാരണമായി മാറുന്നുണ്ട്. കൊച്ചുകുട്ടികളില്‍ പനി പടരുന്നതും ജില്ലയില്‍ വ്യാപകമാണ്. പനി ബാധിച്ചാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ആശുപത്രികളില്‍ ചികിത്സതേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക...