സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. അതെസമയം ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ,എറണാങ്കുളം, മലപ്പുറം, തൃശ്ശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഈ വർഷം കാലവർഷം പരക്കെ ദുർബലമാണ്. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. സംസ്ഥാനത്തെ മറ്റു പത്തു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.

ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഈ മാസം അവസാനത്തോടേ കാലവർഷം മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടിവെള്ള സമരത്തിനിടെ കല്ലേറ് ; പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

0
തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ...

കയ്പമംഗലം അപകടം : ട്രിപ്പ് പോയത് കോളജിൽ അറിഞ്ഞില്ല ; അപകടവിവരം പോലീസ് വിളിച്ചപ്പോഴാണ്...

0
തൃശൂർ : കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ...

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം ; അന്വേഷണത്തിന് മൂന്നംഗ സമിതി

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി...

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

0
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ....