ദില്ലി : ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഒക്ടോബർ 1 മുതൽ 28 ശതമാനം ജിഎസ്ടി നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് തയ്യാറാണെന്ന് സിബിഐസി ചെയർമാൻ സഞ്ജയ് അഗർവാൾ. എല്ലാ സംസ്ഥാനങ്ങളുടെയും സമവായത്തോടെയാണ് ഈ നീക്കം, ലോക്‌സഭയിൽ അടുത്തിടെ ജിഎസ്ടി നിയമ ഭേദഗതികൾ പാസാക്കിയതിനെ തുടർന്നാണ് നടപടി. ഒക്‌ടോബർ 1 മുതൽ ഓൺലൈൻ ഗെയിമിംഗിൽ 28 ശതമാനം ജിഎസ്‌ടി നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും സെപ്റ്റംബർ 30-നകം ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും അഗർവാൾ പറഞ്ഞു.
ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താൻ മുൻ യോഗത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. തുടർന്ന് വൻകിട ഓൺലൈൻ ഗെയിമിംഗ് കമ്പനികളും അവരുടെ സിഇഒമാരും പുതിയ കാലത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ ഈ തീരുമാനം പിൻവലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. നിലവിൽ ഈടാക്കുന്ന 18 ശതമാനത്തിന് പകരം 28 ശതമാനം ജിഎസ്ടി അടയ്ക്കാൻ പല ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























