കുന്നന്താനം : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം കുന്നന്താനം നടക്കൽ നട്ട സമരവാഴയുടെ വിളവെടുപ്പ് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പൂവൻ വാഴക്കുല 28,000 രൂപയ്ക്ക് ലേലം ചെയ്തു. സമര പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പിന്തുണയിൽ നടന്ന ആവേശകരമായ ലേലത്തിന്റെ തുക ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി സ്ഥാപിച്ച തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ലേലത്തിന്റെ ആവേശത്തിമിർപ്പ് കണ്ട വഴിയാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയും വാഹനങ്ങൾ നിർത്തിയും പങ്കാളികളായതു കൗതുക കാഴ്ചയായി.
ജനങ്ങൾ തള്ളിക്കളഞ്ഞ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്ന എംഎൽഎമാരോടുള്ള പ്രതിഷേധ സൂചകമായി നട്ട വാഴകൾ ജനങ്ങളുടെ പ്രതീകാത്മക സമരമാണ്. സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പിന്നോട്ട് പോവുകയും അത് കഴിഞ്ഞാൽ പത്തിവിടർത്തുകയും ചെയ്യുന്ന അവസരവാദ നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും കെ റെയിൽ കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് പുതുശ്ശേരി പറഞ്ഞു.
നടക്കൽ ജംഗ്ഷനിൽ നടന്ന സമര വാഴയുടെ വിളവെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. വാഴക്കുല ലേലം ചെയ്ത് ലഭിച്ച 28000 രൂപ സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ ഭവന നിർമ്മാണ ഫണ്ടിലേക്ക് കൈമാറി. ജനേച്ഛക്കൊപ്പം നിൽക്കാത്ത ജനപ്രതിനിധികൾക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധം ഉയർന്നുവരികയാണ്. ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ഉജ്ജ്വലമായ മാതൃക കാട്ടുകയാണ് കെറെയിൽ വിരുദ്ധസമിതി എന്ന് അദ്ദേഹം പറഞ്ഞു.
തങ്കമ്മ ഭവന നിർമ്മാണ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സമിതി അംഗം സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി. കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻ ചിറ, പത്തനംതിട്ട ജില്ല ചെയർമാൻ അരുൺ ബാബു, കുഞ്ഞുകോശി പോൾ, സുരേഷ് ബാബു പാലാഴി, വി ജെ റെജി, ബിനു ബേബി, റോസിലിൻ ഫിലിപ്പ്, എസ് രാധാമണി, രാധ എസ് നായർ, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമൻ, അനിൽ അമ്പാടി, ടി. എസ്. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. നടക്കൽ ചേട്ടായീസാണ് ലേലത്തിലൂടെ വാഴക്കുല സ്വന്തമാക്കിയത്. നാട്ടിൽ ഇല്ലാത്തവർക്ക് ലേലത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ സംവിധാനം ഒരുക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033