Thursday, July 10, 2025 8:35 pm

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : നിലവാരമില്ല, മികച്ച സീരില്‍ തിരഞ്ഞെടുക്കാനായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2019 വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ടെലി സീരിയല്‍ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. മികച്ച ടെലിസീരിയല്‍ ആയി തിരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്‍കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല.

രചനാ വിഭാഗം

1. മികച്ച ഗ്രന്ഥം: പ്രൈം ടൈം : ടെലിവിഷന്‍ കാഴ്ചകള്‍
രചയിതാവ് : ഡോ.രാജന്‍ പെരുന്ന
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

2. മികച്ച ലേഖനം: ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

കഥാവിഭാഗം

1. മികച്ച ടെലി സീരിയല്‍: മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്കാരം നല്കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍: ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്കാരത്തിന് യോഗ്യമായതില്ല.

3. മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്): സാവന്നയിലെ മഴപ്പച്ചകള്‍ (കൈറ്റ് വിക്ടേഴ്സ്)
സംവിധാനം: നൗഷാദ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: ഹര്‍ഷവര്‍ധന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ: നൗഷാദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

4. മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്): സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)
സംവിധാനം: സുജിത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: അഭിലാഷ് കുഞ്ഞുകൃഷ്ണന്‍ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ: ഷിബുകുമാരന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച കഥാകൃത്ത് (ടെലിഫിലിം): സുജിത് സഹദേവ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)

6. മികച്ച ടി.വി.ഷോ (എന്റര്ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്
നിര്‍മ്മാണം: മഴവില്‍ മനോരമ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

7. മികച്ച കോമഡി പ്രോഗ്രാം: മറിമായം
സംവിധാനം: മിഥുന്‍. സി. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: മഴവില്‍ മനോരമ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

8. മികച്ച ഹാസ്യാഭിനേതാവ്: നസീര്‍ സംക്രാന്തി (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: 1. തട്ടീം മുട്ടീം (മഴവില്‍ മനോരമ) 2. കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി)

9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ശങ്കര്‍ ലാല്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): രോഹിണി.എ.പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

11. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: കുട്ടികള്‍ക്കുവേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നില്‍ എത്തിപ്പെട്ടില്ല.

12. മികച്ച സംവിധായകന്‍ (ടെലിസീരിയല്‍/ടെലിഫിലിം): സുജിത്ത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)

13. മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മധു വിഭാകര്‍
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: കുഞ്ഞിരാമന്‍ (അമ്മ വിഷന്‍)

14. മികച്ച രണ്ടാമത്തെ നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം): മുരളിധരക്കുറുപ്പ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍) (അമൃതാ ടെലിവിഷന്‍)

15. മികച്ച നടി (ടെലിസീരിയല്‍/ടെലിഫിലിം): കവിത നായര്‍ നന്ദന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍ ) (അമൃതാ ടി.വി.)

16. മികച്ച രണ്ടാമത്തെ നടി (ടെലിസീരിയല്‍ / ടെലിഫിലിം): മായാ സുരേഷ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (അമൃതാ ടി.വി.)

17. മികച്ച ബാലതാരം (ടെലിസീരിയല്‍/ടെലിഫിലിം): ലെസ്വിന്‍ ഉല്ലാസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (കൗമുദി ടി.വി.)

18. മികച്ച ഛായാഗ്രാഹകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം): ലാവെല്‍ .എസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (കൗമുദി ടി.വി.)

19. മികച്ച ചിത്രസംയോജകന്‍ (ടെലിസീരിയല്‍/ടെലിഫിലിം): സുജിത്ത് സഹദേവ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

20. മികച്ച സംഗീത സംവിധായകന്‍ (ടെലിസീരിയല്‍ / ടെലിഫിലിം): പ്രകാശ് അലക്സ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി: സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

21. മികച്ച ശബ്ദലേഖകന്‍ (ടെലിസീരിയല്‍): തോമസ് കുര്യന് (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി: സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

22. മികച്ച കലാസംവിധായകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം): ഷിബുകുമാര്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (കൗമുദി ചാനല്‍)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. അഭിനയം: ഐശ്വര്യ അനില്‍ കുമാര്‍ (പ്രശസ്തി പത്രവും ശില്പവും)

2. ഹാസ്യനടി: രശ്മി അനില് (പ്രശസ്തി പത്രവും ശില്പവും)
പരിപാടി: കോമഡി മാസ്റ്റേഴ്സ് (അമൃത ടി.വി.)

3. ബാലതാരം: ബേബി ശിവാനി (പ്രശസ്തി പത്രവും ശില്പവും)
ഉപ്പും മുളകും (ഫ്ലവേഴ്‌സ്)

കഥേതര വിഭാഗം

1. മികച്ച ഡോക്യുമെന്ററി (ജനറല്‍) : In Thunder Lightning and Rain (കേരളാ വിഷന്‍)
സംവിധാനം : ഡോ.രാജേഷ് ജയിംസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: 1. ഡോ. എസ്. പ്രീയ 2. കെ.സി.എബ്രഹാം (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

2. മികച്ച ഡോക്യുമെന്ററി: 1. ഒരു തുരുത്തിന്റെ ആത്മകഥ (സയന്‍സ് & എന്‍വിയോണ്‍മെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്) 2. ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്)
സംവിധാനം : 1. നിശാന്ത്.എം.വി., 2. ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിര്‍മ്മാണം: 1. ഏഷ്യനെറ്റ് ന്യൂസ്, 2. ഫാം ഇന്‍ഫമേഷന്‍ ബ്യൂറോ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): 1. വേനലില്‍ പെയ്ത ചാറ്റുമഴ 2. ജീവനുള്ള സ്വപ്നങ്ങള്‍
(സെന്‍സേര്‍ഡ് പ്രോഗ്രാമുകള്)
സംവിധാനം : 1. ആര്‍.എസ്. പ്രദീപ് 2. ഋത്വിക് ബൈജു ചന്ദ്രന്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിര്‍മ്മാണം: 1. കെ.ദിലീപ് കുമാര്‍, 2. ഋത്വിക് ബൈജു ചന്ദ്രന്‍ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

4. മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) : അട്ടപ്പാടിയിലെ അമ്മമാര്‍ (മീഡിയാ വണ്‍)
സംവിധാനം : സോഫിയാ ബിന്ദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : മീഡിയാ വണ്‍ ടി.വി. (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം : പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്)
സംവിധാനം : ഷിലെറ്റ് സിജോ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : ഏഷ്യനെറ്റ് ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

6. മികച്ച ആങ്കര്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം) : 1. വി.എസ്. രാജേഷ് 2. ബിജു മുത്തത്തി
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടികള്‍: 1. Straight Line (കൗമുദി ടി.വി) 2. നിഴല്‍ ജീവിതം (കൈരളി ന്യൂസ്)

7. മികച്ച സംവിധായകന്‍ (ഡോക്യുമെന്ററി) : സജീദ് നടുത്തൊടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകള്‍ (സ്വയംപ്രഭ ഡി.റ്റി.എച്ച്‌. ചാനല്‍)

8. മികച്ച ന്യൂസ് ക്യാമറാമാന്‍: ജിബിന്‍ ജോസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: In Thunder Lightning and Rain (കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍)

9. മികച്ച വാര്‍ത്താവതാരക: 1. ആര്യ.പി (മാതൃഭൂമി ന്യൂസ്) 2. അനുജ (24 ന്യൂസ്) (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി: വിവിധ വാര്‍ത്താ ബുള്ളറ്റിനുകള്‍

10. മികച്ച കോമ്ബിയറര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി): സുരേഷ്. ബി (വാവ സുരേഷ്) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: സ്നേക്ക് മാസ്റ്റര്‍ (കൗമുദി ടി.വി)

11. മികച്ച കമന്റേറ്റര്‍ (Out of Vision): സജീ ദേവി.എസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പും)
പരിപാടി : ഞാന്‍ ഗൗരി(ദൂരദര്‍ശന്‍ മലയാളം)

12. മികച്ച ആങ്കര്‍/ഇന്റര്‍വ്യൂ വര്‍ (കറന്റ് അഫയേഴ്സ്): 1. ഡോ. കെ. അരുണ്‍ കുമാര്‍ 2. കെ.ആര്. ഗോപീകൃഷ്ണന്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി: 1. ജനകീയ കോടതി (24 ന്യൂസ്) 2. 360 (24 ന്യൂസ്)

13. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്: കെ.പി. റഷീദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: കരിമണല്‍ റിപ്പബ്ലിക് (ആലപ്പാടിന്റെ സമരവും ജീവിതവും)
(ഏഷ്യാനെറ്റ് ന്യൂസ്)

14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്): 1. ഞാനാണ് സ്ത്രീ (അമൃത ടി.വി) 2. പറയാതെ വയ്യ
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിര്‍മ്മാണം: 1. കോഡക്സ് മീഡിയ 2. മനോരമ ന്യൂസ്

15. മികച്ച കുട്ടികളുടെ പരിപാടി : അനന്തപുരിയുടെ തിരുശേഷിപ്പുകള്‍
സംവിധാനം: ബീനാ കലാം (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: കൈറ്റ് വിക്ടേഴ്സ്, (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പ്രത്യേക ജൂറി പരാമര്‍ശം

1. ഡോക്യുമെന്ററി (ബയോഗ്രഫി)
പരിപാടി : ഇനിയും വായിച്ചു തീരാതെ (കേരളാ വിഷന്‍)
സംവിധായകന്‍: ദീപു തമ്ബാന്‍ (ശില്പവും പ്രശസ്തി പത്രവും)
നിര്‍മ്മാതാവ് : മഞ്ജുഷ സുധാദേവി (ശില്പവും പ്രശസ്തി പത്രവും)

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പ് കേസിൽ 286 പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് വേണ്ടി നടത്തിയ പ്രത്യേക...

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കോന്നി മെഡിക്കൽ കോളേജിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി ആരംഭിക്കണം : എസ്‌ഡിപിഐ

0
പത്തനംതിട്ട : സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കോന്നി മെഡിക്കൽ കോളേജിൽ...

കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത് കേരള ബാങ്ക്

0
പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത്...