Saturday, April 19, 2025 7:57 pm

സംസ്ഥാന ടെലിവിഷൻ അവർഡുകൾ പ്രഖ്യാപിച്ചു ; അശ്വതി ശ്രീകാന്ത്‌ മികച്ച നടി, നടൻ ശിവജി ഗുരുവായൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2020 ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി ശിവജി ഗുരുവായൂരിനേയും തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം  സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക്‌ അവാർഡ്‌. ഫ്ളവേഴ്സിലെ ‘കഥയറിയാതെ’ എന്ന പരമ്പരയാണ്‌ ശിവജിക്ക്‌ അവാർഡ്‌ നേടികൊടുത്തത്‌.

മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്. മഴവിൽ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി.

ദൂരദർശനിലെ സൗമ്യം, ശ്രീത്വം, ഭാവദ്വയം എന്ന പരിപാടിയുടെ അവതാരക രാജശ്രീ വാര്യർ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ ബാബു രാമചന്ദ്രനാണ്‌  മികച്ച​ അവതാരകൻ. മികച്ച അവതാരകൻ/ഇന്റർവ്യൂവർ പുസ്കാരം ട്വന്റിഫോർ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണനും വാർത്താ അവതാരകയ്ക്കുള്ള അവാർഡ് ന്യൂസ്‌ 18ലെ രേണുജ എൻ ജിയും മികച്ച കമന്റേറ്റർ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപും നേടി.

കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്‍ററിയായി കൈരളി ന്യൂസ് സീനിയർ എഡിറ്റർ കെ.രാജേന്ദ്രന്റെ അടിമത്തത്തിന്റെ രണ്ടാം വരവ് തെരഞ്ഞെടുത്തു. മികച്ച ബയോഗ്രഫി ഡോക്യുമെന്ററിയായി ബിജു മുത്തത്തിയുടെ കരിയൻ തെരഞ്ഞെടുക്കപ്പെട്ടു.

വയനാട്ടിൽ നക്സലൈറ്റ് നേതാവ് വർഗീസിനൊപ്പം ആദിവാസി സമരങ്ങളിൽ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ളവകാരി കെ. കരിയന്റെ അധികമറിയപ്പെടാത്ത ജീവിതത്തെ പകർത്തിയതാണ് കരിയനെ പുരസ്കാരത്തിനർഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാനത്തെ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ നിലവാര തകർച്ചയെ ജൂറി വിമർശിച്ചു.സംസ്ഥാനത്തെ ടെലിവിഷൻ പരമ്പരകളിൽ സ്ത്രികളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ജൂറി കടുത്ത ആശങ്ക പ്രകടിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടികൾക്കുള്ള ഹ്രസ്വ ചിത്ര വിഭാഗത്തിൽ എൻട്രികൾ ഒന്നുമില്ലാതിരുന്നത് ഖേദകരമാണെന്നും ജൂറി വിലയിരുത്തി. നിലവാരമുള്ള എൻട്രികൾ ഇല്ലാത്ത സാഹചര്യത്തിൽ മികച്ച സീരിയൽ, സംവിധായകൻ, കലാസംവിധായകൻ എന്നീ പ്രധാനപ്പെട്ട വിഭാഗങ്ങളിലും പുരസ്കാരം നൽകിയില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലിപ്പഴ വർഷത്തെ തുടർന്ന് തെക്കൻ കാശ്മീരിലെ ആപ്പിൾ തോട്ടങ്ങളിൽ കനത്ത നാശം

0
കാശ്മീർ: വെള്ളിയാഴ്ച രാത്രിയിൽ മഴക്കൊപ്പമുണ്ടായ ആലിപ്പഴ വർഷത്തെ തുടർന്ന് തെക്കൻ കാശ്മീരിലെ...

മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ 30 വരെ കനകക്കുന്നില്‍ നടക്കും ; മന്ത്രി...

0
തിരുവനന്തപുരം: മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ മുപ്പത് വരെ തിരുവനന്തപുരം...

ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി...

0
തിരുവനന്തപുരം : ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള...

കിളിമാനൂരിൽ അമ്മയുടെ ക്രൂരത ; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

0
തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. കുട്ടികളെ ചട്ടുകം പഴുപ്പിച്ച്...