ന്യൂയോര്‍ക്ക് : ലോകമഹാമാരിയായ കൊവിഡ് 19 മൂലം രോഗബാധിതരായവരുടെ എണ്ണം 2.56 കോടിയും കടന്ന് മുന്നോട്ട്. കൃത്യമായി പറഞ്ഞാല്‍ 2,56,32,203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,79,37,062 പേര്‍ വൈറസില്‍ നിന്ന് മുക്തരായി. 8,54,763 പേരുടെ ജീവനാണ് വൈറസ് മൂലം നഷ്ടമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,384 പുതിയ കൊവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. 4,032 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.
കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 62.1 ലക്ഷം കടന്നു. 37,816 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 62,11,796 ആയി ഉയര്‍ന്നു. 1,87,736 പേരാണ് അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതിനകം 39,10,901 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,21,515 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ തുടരുകയാണ്.