തിരുവല്ല : തിരുവല്ല മീന്തലക്കരയിൽ ടി കെ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസുകാരനും 55 വയസുകാരിയായ മുത്തശ്ശിയും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), ചെറു മകൻ കൃതാർത്ഥ് (7) എന്നിവരാണ് മരിച്ചത്. കൃതാർത്ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മറ്റി . അപകടത്തിൽപ്പെട്ട എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു അപകടം
തിരുവല്ലയില്‍ വാഹനാപകടത്തില്‍ മുത്തശിയും കൊച്ചുമകനും മരിച്ചു
RECENT NEWS
Advertisment