മണിമല : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടയം ചാമംപതാല്‍ ഇളങ്ങോയി കിഴക്കേമുറിയില്‍ ഷാരോണ്‍ (18) ചാമംപതാല്‍ തടത്തിലാങ്കില്‍ രേഷ്മ ജോര്‍ജ് (30), എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ് .
ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. കറിക്കാട്ടൂരില്‍ നിന്നും മണിമലയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറില്‍ ഇടിച്ചാണ് അപകടം. ചാമംപതാല്‍ മുണ്ടയ്ക്കല്‍ അമല മേരി (25), ചാമംപതാല്‍ തോമ്പുന്നയില്‍ ജോബിന്‍ ജെയിംസ് (29), കടയനിക്കാട് മുട്ടത്തുപാറയില്‍ മെല്‍ബിന്‍ തോമസ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.