Wednesday, July 2, 2025 9:43 am

ഐപിഎല്ലിൽ ഗുജറാത്തിനെതിരെ ലഖ്‌നൗവിന് 33 റൺസ് ജയം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഐപിഎല്ലിൽ തുടർ ജയവുമായി കുതിച്ച ഗുജറാത്ത് ടൈറ്റൻസിനെ തടഞ്ഞുനിർത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 33 റൺസിന്റെ ജയമാണ് എൽഎസ്ജി സ്വന്തമാക്കിയത്. ലഖ്‌നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 202 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുൻ മത്സരങ്ങളിൽ വ്യത്യസ്തമായി മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ് ജിടിക്ക് തിരിച്ചടിയായത്. അർധ സെഞ്ച്വറി നേടിയ ഷാറൂഖ് ഖാൻ(29 പന്തിൽ 57) അവസാനം വരെ പോരാടിയെങ്കിലും റൺമല കയറാനായില്ല. ഷെർഫാൻ റുഥർഫോഡ്(22 പന്തിൽ 38), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ(20 പന്തിൽ 35), ജോസ് ബട്‌ലർ(18 പന്തിൽ 33) എന്നിവരും ജിടിക്കായി പൊരുതി. ലഖ്‌നൗവിനായി വില്യം ഒറൂർകെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഓസീസ് താരം മിച്ചൽ മാർഷിന്റെ സെഞ്ച്വറിയുടേയും(64 പന്തിൽ 117) നിക്കോളാസ് പുരാന്റെ അർധ സെഞ്ച്വറിയുടേയും(27 പന്തിൽ 56) ബലത്തിലാണ് സന്ദർശകർ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. എയ്ഡൻ മാർക്രം(36), ഋഷഭ് പന്ത്(പുറത്താകാതെ 16) എന്നിവരും മികച്ച പിന്തുണ നൽകി. ഓപ്പണിങിൽ മാർക്രം-മാർഷ് സഖ്യം 9.5 ഓവറിൽ 91 റൺസ് സ്‌കോർബോർഡിൽ ചേർത്തു. മൂന്നാം നമ്പറിൽ ഇറങ്ങിയ നിക്കോളാസ് പുരാനും തകർത്തടിച്ചതോടെ സ്‌കോർ 200 കടന്നു. അവസാന ഓവറിൽ ഋഷഭ് പന്തിന്റെ കാമിയോ റോളും ലഖ്‌നൗ നിരയ്ക്ക് കരുത്തായി. 6 പന്തിൽ രണ്ട് സിക്‌സർ സഹിതമാണ് പന്ത് 16 റൺസെടുത്തത്. നേരത്തെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ച ലഖ്‌നൗ ആശ്വാസജയം തേടിയാണിറങ്ങിയത്. പ്ലേഓഫ് ഉറപ്പാക്കിയ ഗുജറാത്ത് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആമല്ലൂർ – മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം കുത്തിയൊഴുകുന്നു

0
തിരുവല്ല : ആമല്ലൂർ - മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം...

സ്ത്രീധന പീഡനം ; തമിഴ്‌നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു

0
തിരുവള്ളൂർ : തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ...

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ

0
ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി...

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ തെങ്ങിൻ തൈകൾ വിതരണം ചെയ്തു

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിയിൽ...