സ്ത്രീധന പീഡനം ; തമിഴ്‌നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവള്ളൂർ : തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് വെറും നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. ജൂൺ 27 നായിരുന്നു പറ്റാവൂർ സ്വദേശിയായ പനീറുമായുള്ള ലോകേശ്വരിയുടെ വിവാഹം. വിവാഹത്തിന് പനീറിന്റെ കുടുംബം പത്ത് പവനാണ് സ്ത്രീധനമായി ചോദിച്ചത്. അഞ്ച് പവൻ നൽകാമെന്ന് ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചെങ്കിലും നാല്‌ പവൻ മാത്രമാണ് വിവാഹ സമയത്ത് നൽകാൻ കഴിഞ്ഞത്. നാല് പവന് പുറമെ ബൈക്കും വസ്ത്രങ്ങളും സമ്മാനമായി നൽകിയെങ്കിലും വിവാഹം കഴിഞ്ഞയുടൻ ബാക്കി സ്വർണം ആവശ്യപ്പട്ട് പീഡനം ആരംഭിക്കുകയായിരുന്നു.

കുടുംബത്തിലെ മൂത്ത മരുമകൾക്ക് സ്ത്രീധനമായി 12 പവനാണ് കിട്ടിയതെന്നും ബാക്കി തരാനുള്ള ഒരുപവൻ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം. തുടർന്ന് സ്വന്തം വീട്ടിലെത്തിയ യുവതി മാതാപിതാക്കളോട് ഇക്കാര്യം പറയുകയും ചെയ്തു. ബാക്കി സ്വർണത്തിന് പുറമെ ഭർത്താവിന്റെ വീട്ടിലേക്ക് എസി കൂടി വാങ്ങണമെന്നു പറഞ്ഞ് തന്നെ ഉപദ്രവിച്ചതായി ലോകേശ്വരി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം വീട്ടിൽ തന്നെ യുവതി തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊന്നേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ, 100 പവൻ നൽകിയിട്ടും പിന്നെയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെ തുടർന്ന് 23 കാരി ജീവനൊടുക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...