ഗുവാഹത്തി: പശ്ചിമ ബംഗാളിനു പുറമെ അസമിലും രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. രാവിലെ ഏഴ് മണിക്കുതന്നെ പോളിങ് തുടങ്ങി. 39 സീറ്റിലേക്കാണ് ഇന്ന് മല്‍സരം നടക്കുന്നത്.
രണ്ടാംഘട്ടത്തില്‍ 345 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്തെ 79.97 ശതമാനം പേരും തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. മാര്‍ച്ച് 27നായിരുന്നു അത്. മൂന്നാം ഘട്ടത്തില്‍ 40 നിയമസഭാ മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അത് ഏപ്രില്‍ 6നാണ്.