ന്യൂഡൽഹി: കുറഞ്ഞത് 10 വർഷം സേവനമനുഷ്ഠിച്ച്, 2025 മാർച്ച് 31-നുമുൻപ് വിരമിച്ച എൻപിഎസിൽ ചേർന്നവർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പ്രകാരം അധിക ആനുകൂല്യം നേടാൻ അവസരം. നിയമപരമായ പങ്കാളിക്കും ഇത് ലഭിക്കും. ഇതിനകം നേടിയ എൻപിഎസ് ആനുകൂല്യങ്ങൾക്കുപുറമേയാണിത്. സേവനത്തിന്റെ ഓരോ ആറുമാസത്തിന്റെയും അവസാനം ലഭിച്ച അടിസ്ഥാനശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് ഒറ്റത്തവണയായി നൽകും. അനുവദനീയ യുപിഎസ് വിഹിതവും എൻപിഎസിനുകീഴിലെ ക്ഷാമബത്ത ആശ്വാസധനവും ചേർന്ന തുകയിൽനിന്ന് എൻപിഎസ് വാർഷിക പ്രാതിനിധ്യസംഖ്യ കുറച്ചശേഷമാണ് പ്രതിമാസ ടോപ്പ്-അപ്പ് തുക കണക്കാക്കുക. ആനുകൂല്യങ്ങൾ നേടാൻ ഡിഡിഒയിൽ അപേക്ഷ സമർപ്പിക്കാം (ജീവനക്കാർക്ക് ബി 2, നിയമപരമായി വിവാഹം ചെയ്ത പങ്കാളിക്ക് ബി4/ബി6 അപേക്ഷാഫോം). ഈ ഫോമുകൾ www.npscra.nsdl.co.in/ups.php ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. www.npscra.nsdl.co.in/ups.php വഴിയും അപേക്ഷിക്കാം. അവസാനതീയതി: ജൂൺ 30. വിവരങ്ങൾക്ക് www.pfrda.org.in/index1.cshtml?lsid=546 എന്ന ലിങ്ക് വഴി വെബിനാറിൽ പങ്കുചേരാം. യുപിഎസ് ഹെൽപ്പ് ഡെസ്ക് (ടോൾ-ഫ്രീ) നമ്പർ -18005712930.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.