10 വിദേശനഗരങ്ങളിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ ഇൻഡിഗോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലണ്ടനും ആതൻസും ഉൾപ്പെടെ 10 വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഇൻഡിഗോ. ആംസ്റ്റർഡാം (നെതർലൻഡ്‌സ്), മാഞ്ചെസ്റ്റർ (യുകെ), കോപ്പൻഹേഗൻ (ഡെൻമാർക്ക്), സിയെം റിയെപ്പ് (കംബോഡിയ) എന്നീ നഗരങ്ങൾക്ക് പുറമേ മധ്യേഷ്യൻ നഗരങ്ങളിലേക്കും ഈ വർഷം വിമാന സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് അറിയിച്ചു. ബോയിങ് 787-9 ബോയിങ് വിമാനം പാട്ടത്തിനെടുത്ത് മുംബൈയിൽനിന്ന് മാഞ്ചസ്റ്ററിലേക്കും ആംസ്റ്റർഡാമിലേക്കും ജൂലായിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കും. ഇൻഡിഗോയുടെ ദീർഘദൂര വിമാനസർവിസിന്നാന്ദികുറിക്കലാകും ഇത്. ഇൻഡിഗോ രാജ്യത്തിപ്പോൾ പ്രതിദിനം 2300-ലധികം സർവീസുകൾ നടത്തുന്നുണ്ട്.

90-ലധികം ആഭ്യന്തര സർവീസുകളും നാൽപതോളം അന്താരാഷ്ട്ര സർവീസുകളും നടത്തുന്നു. 130-ലധികം വിമാനങ്ങളാണ് ഇൻഡിഗോ ഉപയോഗിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകളിൽ 45 ശതമാനമാണ് ഇന്ത്യൻ കമ്പനികൾ കൈകാര്യംചെയ്യുന്നത്. 55 ശതമാനം കൈകാര്യം ചെയ്യുന്നത് വിദേശ എയർലൈനുകളാണ്.രാജ്യത്ത് ഏറ്റവുമധികം വനിതാപൈലറ്റുമാരുള്ളത് ഇൻഡിഗോയിലാണ്. എയർലൈനിന്റെ മൊത്തം പൈലറ്റുമാരുടെ എണ്ണത്തിൻ്റെ 15 ശതമാനവും വനിതകളാണ്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ (അയാട്ട) 81-ാമത് വാർഷികപൊതുയോഗം ഇൻഡിഗോയുടെ ആതിഥേയത്വത്തിൽ ജൂണിൽ ഡൽഹിയിൽ നടക്കുമെന്നും സിഇഒ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...