മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കഴുത്തറുത്ത് കൊന്നത്. ക്രിസ്റ്റിയെ മലയൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്ത്, അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മലയൻകീഴിന് സമീപം പൊറ്റയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഒന്നര വയസ്സുകാരിയായ അന്നയെ അമ്മ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മെഡിക്കൽ റെപ്രസെന്‍റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധത്തിലുള്ള രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് ഈ വീട്ടിൽ താമസം.

ഇന്ന് വൈകിട്ടോടെ കുഞ്ഞുമായി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച ശേഷം അമ്മ ക്രിസ്റ്റി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഏറെ നേരമായിട്ടും ഇവരെ കാണാത്തതിൽ സംശയം തോന്നി മുത്തശ്ശിയായ ജസിന്ത വാതിലിൽ മുട്ടി വിളിച്ചതോടെയാണ് വിവരം അറിയുന്നത്.
കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയൻകീഴ് പൊലീസ് സ്ഥലതെത്തി ക്രിസ്റ്റിയെ കസ്ററഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്..കൊലയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളോ ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദ രോഗമോ മറ്റ് മാനസിക പ്രശ്നങ്ങളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...