ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യ ചൈനയെ ചെറുത്തുനില്‍ക്കുന്ന ഗ്യാപ്പില്‍ പാകിസ്താന്റെ പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാകിസ്താന്‍ രജൗരിയില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു സൈനികന് വീരമൃത്യ സംഭവിച്ചു. രജൗരി ജില്ലയിലെ കേരി സെക്ടറില്‍ ഉണ്ടായ പാക് ആക്രമണത്തില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷം നില നില്‍ക്കുമ്പോഴാണ് സംഭവം.
നിയന്ത്രണ രേഖയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള സൈനികന്‍ രജ്‌വീന്ദര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. നേരത്തേ ഞായറാഴ്ച നൗഷേര സെക്ടറിലും പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. നാലു ദിവസത്തിനിടയില്‍ രണ്ടാം തവണയാണ് രജൗരിയില്‍ പാക് പ്രകോപനം ഉണ്ടാകുന്നത്.