Saturday, April 19, 2025 5:51 am

തിരുവനന്തപുരം വിമാനത്താവളം ; കോണ്‍ഗ്രസ് നിലപാട് അപഹാസ്യം : വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് അപഹാസ്യമാണെന്ന് കേന്ദ്ര വിദേശ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍. നരേന്ദ്രമോദിയുടെ വികസനനയത്തിനൊപ്പം തിരുവനന്തപുരം എം.പി ശശി തരൂര്‍ നില്‍ക്കുമ്പോള്‍ എ.കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അതിനെ എതിര്‍ക്കുകയാണ്. തരൂരിന്റെ നിലപാട് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെയാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് മുരളീധരന്‍ ചോദിച്ചു.

കോണ്‍ഗ്രസ് നടത്തുന്നത് കപട നാടകമാണ്. സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും ഈ കാര്യത്തില്‍ ഇരട്ടത്താപ്പാണുള്ളത്. വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ടെണ്ടര്‍ പ്രക്രിയയില്‍ എന്തിനാണ് പങ്കാളികളായത്? ടെണ്ടര്‍ കിട്ടാതായപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. വിമാനത്താവള വികസനം വരുന്നത് തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്. ഇതിനെ തുരങ്കം വെക്കുന്നവര്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും വി.മുരളീധരന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ ഫ്‌ലാറ്റിലെ അഴിമതി പുറത്തു വന്നപ്പോള്‍ മന്ത്രിമാരെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോവില്ല. തന്റെ മന്ത്രിസഭയിലെ ഒരു അംഗം എല്ലാ ചട്ടങ്ങളും ലംഘിച്ചിട്ടും മുഖ്യമന്ത്രി എല്ലാം നിസാരവത്ക്കരിക്കുകയാണ്. ഭരിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന്‍ സമ്മതിക്കണമെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇറാനിൽ സുപ്രധാന കൂടിക്കാഴ്ച്ചകൾ നടത്തി സൗദി പ്രതിരോധമന്ത്രി

0
ടെഹ്റാൻ : അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാം ആണവ ചർച്ച ശനിയാഴ്ച നടക്കാനിരിക്കെ...

നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പോലീസ്.

0
കൊച്ചി : ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപെട്ട നടൻ...

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം ; ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ്...

0
ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും...

റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം

0
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ...