Saturday, May 18, 2024 10:19 pm

അധ്യക്ഷപദം ഏറ്റെടുക്കില്ലെന്ന് രാഹുലും പ്രിയങ്കയും : നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ രാഹുലും പ്രിയങ്കയും ഉറച്ചുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നുമാണ് പ്രിയങ്കയുടെ നിലപാട് എന്ന് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ പരാജയത്തിനു പിന്നാലെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങളും വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റവും പുതിയ നേതൃത്വവും വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതില്‍ അധികം നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയെ കോണ്‍ഗ്രസ് അതിജീവിച്ചതിനു പിന്നാലെയാണ് ഈ വിഷയം എത്തിയത്.

അതിനിടെ ഇടക്കാല അധ്യക്ഷപദം സോണിയ ഗാന്ധി രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. എന്നാല്‍ സോണിയ സ്ഥാനം രാജിവെക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയും വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ കയറി യുവാവിന്റെ ആക്രമണം

0
തൃശൂർ: കൊരട്ടിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ കയറി യുവാവിന്റെ ആക്രമണം....

ചാര്‍ ധാം ക്ഷേത്രങ്ങളുടെ പരിസരത്ത് റീല്‍സ് ചിത്രീകരണത്തിന് വിലക്ക് ; കര്‍ശന നടപടി

0
ഡെറാഡൂണ്‍: ചാര്‍ ധാം ക്ഷേത്രങ്ങളുടെ പരിസരത്ത് മൊബൈല്‍ ഫോണില്‍ റീല്‍സ് അടക്കം...

ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവൽ മെയ് 24ന്

0
പന്തളം : ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 24...

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ...