ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീകത്തി രണ്ടു യുവാക്കള്‍ക്ക് മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട് കന്യാകുളങ്ങരയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീകത്തി രണ്ടു യുവാക്കള്‍ക്ക് മരണം. ഇടുക്കുംതല സ്വദേശി അഭിഷേക് (22) വെഞ്ഞാറമൂട് സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. രാഹുലിനൊപ്പം ബൈക്കിലുണ്ടായിരുന്ന അരുണിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി പതിനൊന്നോടെ കന്യാകുളങ്ങര പെട്രോള്‍പമ്പിന് സമീപം രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീകത്തിയാണ് അപകടം. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റു. ബൈക്കുകള്‍ അമിതവേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കുകള്‍ രണ്ടും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് അതുവഴി വന്ന ഒരു ജീപ്പിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിലാണ് ഒരു ബൈക്കിലേക്ക് തീ പടര്‍ന്നത്.

നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിച്ചെങ്കിലും അഗ്‌നി ശമനസേന എത്തുന്നതിനുമുമ്പേ തന്നെ സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും അഗ്‌നി ശമന വാതകം ഉപയോഗിച്ച് നാട്ടുകാര്‍ തീ അണച്ചു. ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു തുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡ് വൃത്തിയാക്കിയ ശേഷമാണ് യാത്ര യോഗ്യം ആക്കിയത്. ഏകദേശം ഇരുപത് മിനിട്ടോളം രക്തം വാര്‍ന്ന് അപകടം പറ്റിയവര്‍ റോഡില്‍ തന്നെ കിടന്നു.

എംസി റോഡ് ആയതുകൊണ്ട് തന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഒരേസമയം കടന്നുപോകുന്നത് രക്ഷാപ്രവര്‍ത്തകര്‍ കേണപേക്ഷിച്ചിട്ടും ആരും മനുഷ്യത്വം കാണിക്കാന്‍ തയ്യാറായില്ല എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വെഞ്ഞാറമൂട് പോലീസ് ജീപ്പിലും ആംബുലന്‍സിലും ആയിട്ടാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...