ബംഗളൂരു: ലിഫ്റ്റ് സ്ഥാപിക്കാനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കര്‍ണാടക കെന്‍ഗെരിക്ക് സമീപം കൊടിപ്പാള്യയില്‍ രാവിലെയോടെയാണ് സംഭവം. ഇവിടെ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ അംബരീഷിന്റെ മകന്‍ വിനോദ് കുമാര്‍ (2)ആണ് മരിച്ചത്. വിജയപുര സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ പിതാവ് ഈ കെട്ടിടത്തിലെ തന്നെ വാച്ച്‌മാനാണ്. അമ്മ ഇവിടെ നിര്‍മ്മാണ തൊഴിലാളിയും.
അപകടം നടന്ന കെട്ടിടത്തിന് സമീപം ഒരു താത്ക്കാലിക ഷെഡിലാണ് കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. അപകടം നടന്ന സമയത്ത് പിതാവ് അംബരീഷ് ജോലി സ്ഥലത്തായിരുന്നു. ജോലിക്ക് പോകാനിറങ്ങിയ അമ്മയെ പിന്തുടര്‍ന്നാകാം കുഞ്ഞും ഇവിടെയെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.