മുസ്ലീംപള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷ്ടിച്ച സംഘം അമ്പലത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിലും പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പടവന്‍കോട് മുസ്‌ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിന് റിമാന്‍ഡിലായ മൂന്നംഗസംഘം മറ്റൊരു കേസിലും ഉള്‍പ്പെട്ടതായി വിളപ്പില്‍ശാല പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലംകോണം തൈക്കാവ് മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 7000 രൂപയോളമാണ് പ്രതികള്‍ കവര്‍ന്നത്. പടവന്‍കോട് പള്ളിയിലെ കാണിക്കവഞ്ചി മോഷണവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്.

കൊല്ലംകോണം പള്ളിയിലെ മോഷണം നടന്നത് നവംബര്‍ 3നുശേഷമാണ്. എന്നാല്‍ 15നാണ് പള്ളിഅധികൃതര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വിളപ്പില്‍ശാല സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടന്ന വിശദമായ അന്വേഷണത്തിലാണ് റിമാന്‍ഡ് പ്രതികളാണ് ഇതിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്നറിയുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഒക്ടോബര്‍ മാസത്തില്‍ നെടുമങ്ങാട് ഗവ. ആശുപത്രിക്കു സമീപത്തെ അമ്പലത്തിലെ വഞ്ചി കുത്തിത്തുറന്ന് 3200 രൂപയും പത്താംകല്ല് മുസ്‌ലിംപള്ളിയുടെ വഞ്ചി തുറന്ന് 2700 രൂപയും കവര്‍ന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പ്രത്യേക കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി സ്ത്രീയും കുട്ടികളും ; കസ്റ്റഡിയിലെടുത്തത് നീക്കി

0
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്...

പാണക്കാട് മണ്ണിടിച്ചിൽ : ‘ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കർശന നടപടി സ്വീകരിക്കും’...

0
മലപ്പുറം : പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി...

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ്...

പെൻഷൻ പദ്ധതി അവസാനിപ്പിക്കാൻ നീക്കം ; സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ...