യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല എം.ജി.ഭവനില്‍ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്. 31ന് 5.30നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയില്‍ ബാബുവിന്റെയും സതിയുടെയും മകള്‍ അമ്മുവിനെ (21) ഭര്‍തൃവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സ്തീധന – ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ജിജിയും വീട്ടുകാരും പെണ്‍കുട്ടിയുമായി വഴക്ക് പതിവായിരുന്നു. 5 ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ നല്‍കിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...