പത്തനംതിട്ട : ജില്ലയില്‍ മയക്കുമരുന്ന് വേട്ട. കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ജില്ല പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴംകുളം എംസണ് ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് യുവാക്കള്‍ പിടിയിലായത്. അടൂര്‍ പറക്കോട് സുകൈര്‍ മന്‍സിലില്‍ അജ്മല്‍ (26), ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞോറ് വയല തോട്ടിറമ്പില്‍ മുനീര്‍ (24), ഏഴംകുളം അറുകോലിക്കല് പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴേതില്‍ അര്‍ഷാദ് (24) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കച്ചവടം ; മൂന്ന് യുവാക്കളെ പോലീസ് പിടികൂടി
RECENT NEWS
Advertisment