പെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കണ്ടന്തറ ഭായി കോളനിയിലെ ഇവരുടെ സുഹൃത്ത് കൂടിയായ മുര്‍ഷിദാബാദ് സ്വദേശി സലിംഷായെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സലിം ഷാക്ക് ഒന്നാം പ്രതി മുകുള്‍ 2000 രൂപ നല്‍കാനുണ്ടായിരുന്നു. ഇത് ചോദിച്ചതിലുള്ള വിരോധത്തില്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ സലിംഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്സണ്, എസ്.സി.പി.ഒമാരായ അഷ്റഫ്, ഷിബു, സലീം, നൗഷാദ്, ജിഞ്ചു കെ. മത്തായി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
RECENT NEWS
Advertisment