ചെറുതുരുത്തി: ഫുട്ബാള്‍ കളി കാണാനെത്തിയ ആളുകള്‍ പോലീസിനെ കണ്ട് ഓടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ആറ്റൂരില്‍ സ്വകാര്യ വ്യക്തി നടത്തുന്ന ഫുട്ബാള്‍ ഗ്രൗണ്ടില്‍ കളി കാണാനെത്തിവര് ചെറുതുരുത്തി പോലീസിനെ കണ്ട് ചിതറി ഓടുകയായിരുന്നു.
പരിക്കേറ്റവരെ തൃശൂരിലെയും വാണിയംകുളത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏറെ വൈകിയിട്ടും ഇവിടെ കളിയും ബഹളവും നടക്കുന്നുണ്ട്. വിവരം നാട്ടുകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തിയത്. കളിയെ ചൊല്ലി ഇവിടെ കാണികള്‍ തമ്മില്‍ അടി നടക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. കാണികള്‍ കൂട്ടംകൂടരുതെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു.