മല്ലപ്പള്ളിയിൽ തെരുവുനായയുടെ കടിയേറ്റ് 3 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ തെരുവുനായയുടെ കടിയേറ്റ് 3 പേർക്ക് പരുക്ക്. മല്ലപ്പള്ളി വെളിക്കല്ലുങ്കൽ വി.വി. രവി(64), ആനിക്കാട് നെടുമ്പാറപുതുപ്പറമ്പിൽ പി.കെ. ശശി62), മല്ലപ്പള്ളി മാവിള മറിയാമ്മ വർഗീസ് (69) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ വി.വി. രവി, പി.കെ. ശശി എന്നിവർക്ക് കാര്യമായ പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. രവിയുടെ വലതു കയ്യിലും വലത്തേ ഇടുപ്പിനും കടിയേറ്റു. ശശിയുടെ വലതു കാലിലാണ് പരുക്ക്. മറിയാമ്മയുടെ വലതു കാലിന് മുറിവേറ്റു. കീഴ്വായ്പൂര് കുളമാവുങ്കൽ രാഹുലിനെയും (27) ആക്രമിച്ചുവെങ്കിലും മുറിവേല്ക്കാതെ രക്ഷപെട്ടു.

വില്ലേജ് ഓഫിസിന് സമീപം ടയർ കട നടത്തുന്ന രവി വാഹനത്തിൽ വായു നിറയ്ക്കുമ്പോഴാണ് കടിച്ച് പരുക്കേൽപിച്ചത്. വില്ലേജ് ഓഫിസിന് സമീപത്തു വെച്ചാണ് മറിയാമ്മയ്ക്കും കടിയേൽക്കുന്നത്. ശശിയെ സെൻട്രൽ ജംഗ്ഷനിലാണ് തെരുവുനായ ആക്രമിച്ചത്. കോട്ടയം റോഡിലെ പെട്രോൾ പമ്പിന് സമീപത്തുകൂടി നടന്നുപോകുമ്പോഴാണ് രാഹുലിനെ കടിച്ചത്. വസ്ത്രത്തിൽ കടിച്ചുവലിച്ചു. നാലുപേരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പലർക്കു നേരെയും ആക്രമണ സ്വഭാവം കാട്ടിയതിനാൽ തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന സംശയവും നിലനിൽക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...