പത്തനംതിട്ട : കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 3 വർഷം കഠിനതടവും l0000 രൂപ പിഴയും. തിരുവല്ല പോലീസ് സ്റ്റേഷനിൽ 2017 നവംബർ 15 ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കടമാൻകുളം ബേസിലാൽ സി മാത്യു (34) വിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 4 മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ മാരുതി കാറിൽ സ്റ്റെപ്പിനി ടയറിന്‍റെ കവറിനുള്ളിൽ പ്ലാസ്റ്റിക് പൊതികളിൽ സൂക്ഷിച്ചനിലയിൽ കടത്തിക്കൊണ്ടുവന്ന 1.1 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് പത്തനംതിട്ട അഡിഷണൽ സേഷൻസ് കോടതി രണ്ട് ജഡ്ജി പി എസ് സൈമ ശിക്ഷ വിധിച്ചത്.
കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 3 വർഷം കഠിന തടവ്
RECENT NEWS
Advertisment