പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്കന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചു കയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്കനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ജെയിംസ് ജോൺ(55) ആണ് അറസ്റ്റില്‍ ആയത്. തിങ്കളാഴ്ചയാണ് അതിക്രമം നടന്നത്. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ് ഇയാള്‍. വീട്ടിനുള്ളിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച ഇയാൾ കുട്ടി എതിർത്തപ്പോൾ ബലാൽക്കാരമായി അതിക്രമം കാട്ടുകയായിരുന്നു.  വിവരം അറിഞ്ഞ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷണം തുടങ്ങി.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്ത പോലീസ് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്സിന്‍റെ നിർദേശപ്രകാരം പ്രതിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നാണ് വാകമുക്കിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വെച്ചൂച്ചിറ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ സുഭാഷ്, എസ് സി പി ഓ ആശാ ഗോപാലകൃഷ്ണൻ, സി പി ഓമാരായ മഹേഷ്, അൻസാരി, അലക്സ്‌ എന്നിവരാണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...