മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ഷോറൂമിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഉപഭോക്താവിന്റെ സ്വർണവുമായി ബന്ധപ്പെട്ട ഇടപാടിലാണ് ക്രമക്കേട് നടന്നതെന്ന് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാർ രംഗത്തെത്തിയിട്ടുണ്ട്. പരാതിയില്‍ ഷോറൂമിനെതിരെ കേസെടുത്തു. സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോള്‍ 22 കാരറ്റ് ഹോള്‍മാര്‍ക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് ആണെന്നും ഹോള്‍മാര്‍ക്ക് ഇല്ലെന്നും ഷോറൂം അധികൃതര്‍ പറഞ്ഞെന്നാണ് പരാതി. പര്‍വീന്ദര്‍ സിംഗ് എന്ന ഉപഭോക്താവ് ബ്രേസ്ലെറ്റ് മാറ്റി വാങ്ങാന്‍ ചെന്നപ്പോള്‍ ആയിരുന്നു കൃത്രിമം കാട്ടാന്‍ ശ്രമം ഉണ്ടായത്.

തുടര്‍ന്ന് ഉപഭോക്താവ് സ്വര്‍ണം വാങ്ങിയ പ്രാദേശിക സ്വര്‍ണ്ണക്കടയില്‍ പാരതിയുമായി എത്തി. കട ഉടമ സാഗര്‍ കേസാരി ബ്രേസ്ലെറ്റുമായി വീണ്ടും മലബാര്‍ ഗോള്‍ഡില്‍ എത്തി പരിശോധന നടത്തിയെങ്കിലും അതിലും 20 കാരറ്റ് എന്ന് കാണിക്കുകയായിരുന്നു. പിന്നീട് താന്‍ സ്വര്‍ണ്ണകട ഉടമയാണ് എന്ന് പറഞ്ഞതോടെ സ്വര്‍ണ്ണം വീണ്ടും പരിശോധിക്കുകയും 22 കാരറ്റ് ‘ആകുകയും’ ചെയ്തു. ഷോറൂമിന്റെ തട്ടിപ്പ് വെളിച്ചത് വന്നതോടെ ഉപഭോക്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കാരറ്റോമീറ്റര്‍ മെഷീനും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഷോറൂം മാനേജര്‍, കാരറ്റോമീറ്റര്‍ ഓപ്പറേറ്റര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമിന് മുന്നില്‍ പ്രദേശിക വ്യാപാരികള്‍ പ്രതിഷേധവും നടത്തി. സറാഫ അസോസിയേഷന്‍ വ്യാപാരികളാണ് ഷോറൂമിന് മുന്നിൽ പ്രതിഷേധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...