സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

For full experience, Download our mobile application:
Get it on Google Play

ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയ വിദേശി വനിതയ്‌ക്കെതിരെ നാഷനൽ മീഡിയ അതോറിറ്റി നിയമനടപടി സ്വീകരിച്ചു. ചട്ടലംഘനം നടത്തിയ ഇവരുടെ പരസ്യ പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. മാധ്യമ നിയന്ത്രണ നിയമത്തിനും അതിന്റെ അനുബന്ധ ചട്ടങ്ങൾക്കും വിരുദ്ധമായി മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ചാണ് യുവതി തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി വിഡിയോ പ്രചരിപ്പിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമനടപടികൾക്ക് പുറമെയാണ് ഇവർക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക പരസ്യ പെർമിറ്റ് മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ ഉത്തരവിട്ടത്.

എമിറാത്തി വനിതകളെ അധിക്ഷേപിക്കുന്നതിനോ, രാജ്യത്ത് അവരുടെ പദവിയെയും സംഭാവനകളെയും ചെറുതാക്കി കാണിക്കുന്നതിനോ ഉള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമത്തിൽ ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്നും യുഎഇയുടെ സാമൂഹിക മൂല്യങ്ങളെയും ദേശീയ ഐഡന്റിറ്റിയെയും ബഹുമാനിക്കണമെന്നും അതോറിറ്റി ഉപയോക്താക്കളോട് അഭ്യർഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...