തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പഞ്ചായത്ത് മെമ്പര്‍ അടക്കം സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയന്‍, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. സംഭവം നടന്ന് ആറാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍ , മനുവിനൊപ്പം വീട്ടിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്‍റണി എന്നിവര്‍ക്ക് ദേഹമാസകലം പരുക്കേറ്റിരുന്നു. സി പി എം ശക്തികേന്ദ്രമായ മണികണ്ഠന്‍ വയലില്‍ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് രൂപീകരിച്ചതിനെ തുടര്‍ന്ന് നിരന്തരമായി നടക്കുന്ന ഭീഷണിക്കൊടുവിലായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റ മനു ആരോപിച്ചിരുന്നു.

രാത്രി പതിനൊന്നര മണിയോടെയാണ് പഞ്ചായത്തംഗത്തിന്‍റെ  നേതൃത്വത്തിലുള്ള സംഘം ആദ്യം മനുവിന്‍റെ  വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം എസ് പി ഓഫീസില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തിയെന്നും ഈ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പുലര്‍ച്ചെ ഒന്നര മണിയോടെ സി പി എം നേതാവും സംഘവും ആക്രമണം നടത്തിയത് എന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ  ആരോപണം.

അക്രമികള്‍ക്കെതിരെ വധശ്രമ കേസ് ചുമത്തണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചില്ല. ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും ഭവനഭേദനത്തിനുമാണ് പഞ്ചായത്ത് അംഗം ബൈജു , സുനില്‍ , മിജു എന്നിവര്‍ക്കെതിരെ കേസെടുത്തത്. പഞ്ചായത്ത് അംഗം പരാതി നല്‍കിയാല്‍ ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. രാഷ്ട്രീയ തര്‍ക്കമല്ല മതില്‍ നിര്‍മാണത്തെ ചൊല്ലിയുള്ള സംഘര്‍ഷമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു. പോലീസിന്‍റെ   സാന്നിധ്യത്തിലാണ് അക്രമമുണ്ടായത് എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....