ബംഗളൂരു: അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയത് 30 കോടി, എന്തുചെയ്യണമെന്ന് അറിയാതെ പൂക്കച്ചവടക്കാരനും ഭാര്യയും. കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് മുപ്പത് കോടി രൂപ അക്കൗണ്ടില്‍ വന്നത്. എന്നാല്‍ സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്.
ഡിസംബര്‍ രണ്ടിന് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു സംഭവം അറിയുന്നത്. എന്നാല്‍ ഇവരുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള 60 രൂപമാത്രമായിരുന്നു. ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിച്ചു.