ജനകീയ ഹോട്ടലുകൾക്ക് സബ് സിഡി ഇനത്തിൽ സർക്കാർ കൊടുക്കാനുള്ള കുടിശ്ശിക 30 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്ത് കുടുംബശ്രീ നടത്തുന്ന 1116 ജനകീയ ഹോട്ടലുകൾക്കു സബ് സിഡി ഇനത്തിൽ സർക്കാർ കൊടുക്കാനുള്ള കുടിശ്ശിക 30 കോടി രൂപ. എറണാകുളം പോലുള്ള ജില്ലകളിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതലുള്ള തുക കുടിശികയാണ്. 20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് ഊണ് പാഴ്സലായും നൽകുന്ന ജനകീയ ഹോട്ടലുകൾക്കു 10 രൂപ വീതമാണ് സർക്കാർ സബ്സിഡി. ഈ ഹോട്ടലുകളെല്ലാം കൂടി ദിവസം 2 ലക്ഷത്തോളം ഊണു വിളമ്പുന്നു.

എന്നാൽ ലക്ഷങ്ങളുടെ സബ്സിഡി കുടിശികയായതോടെ മിക്കതിന്‍റെയും ദൈനംദിന നടത്തിപ്പ് പ്രതിസന്ധിയിലായി. അവശ്യസാധന വിലവർധന മൂലം വലഞ്ഞിരിക്കുമ്പോഴാണ് പാചകവാതക വില കേന്ദ്ര സർക്കാരും വൈദ്യുതി, വെള്ളം നിരക്കുകൾ സംസ്ഥാന സർക്കാരും കൂട്ടിയത്. കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ സപ്ലൈകോ അരി നൽകും. ഹോട്ടലുകളുടെ കണക്ക് കുടുംബശ്രീയുടെ ജില്ലാ, സംസ്ഥാന മിഷനുകൾ പരിശോധിച്ച് സർക്കാരിനു സമർപ്പിക്കുകയും തുടന്ന് ധനവകുപ്പ് തുക അനുവദിക്കുകയുമാണു ചെയ്യുക.

അതേസമയം ഭക്ഷ്യപൊതുവിതരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ നടത്തുന്ന 50 സുഭിക്ഷ ഹോട്ടലുകൾക്ക് കാര്യമായ കുടിശികയില്ല. ഇവിടെ 20 രൂപയുടെ ഊണിന് 5 രൂപയാണ് സബ്സിഡി. ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവായി 10 ലക്ഷം രൂപ നൽകും. വൈദ്യുതി– വാട്ടർ ചാർജ്, കെട്ടിടവാടക, മാലിന്യനിർമാർജന ചെലവുകൾ എന്നിവയും അനുവദിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...