കോന്നി നിയോജക മണ്ഡലത്തിലെ 3 അംഗൻവാടികൾ സ്മാർട്ട്‌ അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ 3 അംഗൻവാടികൾ സ്മാർട്ട്‌ അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന മൈലപ്ര, കോന്നി, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ മൈലപ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 33-)0നമ്പർ അംഗൻവാടി, കോന്നി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പെരിഞ്ഞൊട്ടയ്ക്കൽ 53-)0 നമ്പർ അംഗൻവാടി, കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ കൂടൽ കൊല്യാനിക്കോട് 76-)0 നമ്പർ അംഗൻവാടികൾക്കാണ് സ്മാർട്ട്‌ അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചത്.

ഓരോ അംഗൻവാടികൾക്കും 10 ലക്ഷം രൂപ വീതമാണ് നൽകുക. ക്ലാസ് റൂം, സ്റ്റോർ റും, അടുക്കള, ശുചിമുറി എന്നിവ അടങ്ങിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ആണ് നിർമ്മിക്കുക. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന 3 അംഗൻവാടികളും വാടക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. രക്ഷകർത്താക്കളും നാട്ടുകാരും എംഎൽഎയ്ക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിലാണ് നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവർത്തി വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...