Thursday, April 10, 2025 5:44 am

ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്​ഫോടനത്തില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍: ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്​ഫോടനത്തില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്​ഗാനിസ്​താനിലെ ബാല്‍ക്​ പ്രവിശ്യയിലെ പള്ളിയിലാണ്​ സ്​ഫോടനമുണ്ടായത്​. ആറ്​ വിദേശികളുള്‍പ്പടെ 30 ​പേര്‍ കൊല്ലപ്പെട്ടുവെന്ന്​ അഫ്​ഗാന്‍ നാഷണല്‍ ആര്‍മി അറിയിച്ചു.

ദൗലത്താബാദ്​ ജില്ലയിലെ ക്വിറ്റലാക്​ ഗ്രാമത്തിലാണ്​ സംഭവമുണ്ടായത്​. സ്​ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാന്‍ സാധിച്ചി​ട്ടില്ലെന്ന്​ അഫ്​ഗാന്‍ സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിപോയെന്ന്​ സൈന്യം വ്യക്​തമാക്കി.

ബോംബുകളും മൈനുകളും നിര്‍മിക്കാനായി വിദഗ്​ധര്‍ ക്ലാസുകള്‍ നയിച്ചിരുന്നുവെന്നാണ്​ പോലീസ്​ വ്യക്തമാക്കുന്നത്​. താലിബാനും സര്‍ക്കാറും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന്​ അഫ്​ഗാനിലെ സംഘര്‍ഷങ്ങളില്‍ അയവു വന്നിട്ടുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

0
ചേർത്തല : ആലപ്പുഴയിൽ നിന്നു രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്...

സിഐടിയുവുമായി സംയുക്ത സമരത്തിന് ഇല്ലെന്ന് ഐഎൻടിയുസി

0
തിരുവനന്തപുരം : സിഐടിയുവുമായി തൽക്കാലം സംയുക്ത സമരത്തിന് ഇല്ലെന്ന് കോൺഗ്രസ് തൊഴിലാളി...

വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം : ആര്യനാട് കൊക്കോട്ടേലയിൽ വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പൂച്ചപ്പാറ...

തിരിച്ചട‌ി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടൺ : ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചട‌ി തീരുവ മരവിപ്പിച്ച്...