ജില്ലയിലെ ആദ്യത്തെ നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആദ്യത്തെ നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി കെ.കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്. നന്ദിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍, വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ജോര്‍ജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറമാറ്റ്, കൗണ്‍സിലര്‍മാര്‍, തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജയ് മോഹന്‍, രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെയാണ് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തി സമയം. രണ്ടു ഡോക്ടര്‍മാര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, അഞ്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ നഗര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാകും. ദേശീയ ഗുണമേന്മാ നിലവാരത്തിലാണ് ആരോഗ്യ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്.
ശ്വാസ് – ആശ്വാസ് ക്ലിനിക്കുകള്‍, രോഗീ സൗഹൃദ സംവിധാനങ്ങള്‍, ആധുനിക ക്ലിനിക്കല്‍ ലബോറട്ടറി, ശിശു സൗഹൃദ പ്രതിരോധ കുത്തിവയ്പ്പു മുറി എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

ഇതോടൊപ്പം കവിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രവും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കവിയൂരില്‍ മാത്യു. ടി. തോമസ് എംഎല്‍എയും കടമ്മനിട്ടയില്‍ വീണാ ജോര്‍ജ് എംഎല്‍എയും അധ്യക്ഷത വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...