കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ കോടികളുടെ വെട്ടിപ്പ് ; ബാങ്ക് ഉദ്യോഗസ്ഥന്‍ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ വന്‍ വെട്ടിപ്പ്. വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്നായി ഏഴു കോടി രൂപ കവര്‍ന്നെടുത്തതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിയായ ജീവനക്കാരന്‍ കുടുംബത്തോടൊപ്പം ഒളിവിലാണ്. പോലീസ് അന്വേഷണം തുടങ്ങി. ഓഫീസര്‍മാരുടെ പാസ്സ് വേര്‍ഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്. 2019 ല്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വര്‍ഗീസ് എന്ന വിമുക്ത ഭടനെയാണ് പോലീസ് തിരയുന്നത്.

ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് ബാങ്ക് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൌണ്ടില്‍ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൌണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും വ്യക്തമായി. ഇതിനിടയില്‍ വിജീഷ് ബാങ്കില്‍ നിന്ന് മുങ്ങി.

കൂടുതല്‍ അന്വേഷണം നടക്കുന്നു. മുമ്പ്  സിന്‍ഡിക്കേറ്റ് ബാങ്കിന്റെതായിരുന്ന ശാഖ സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിച്ചതോടെയാണ് കാനറ ബാങ്ക് ശാഖയായത്. പത്തുലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്ക് പരാതി നല്കിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. തുക ഒരു കോടിയില്‍ കൂടുതലായാല്‍ കേസ് സിബിഐക്ക് കൈമാറും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി ജന്തർ മന്തറിലെ സമര ചരിത്രത്തിന് താൽക്കാലിക വിരാമം; സമരപ്പന്തൽ പൊളിച്ചുമാറ്റി

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം...

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...