സുഗന്ധഗിരിയിൽ അനുമതി ഇല്ലാതെ മുറിച്ചത് 30 മരങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങളാണ് പ്രതികൾ മുറിച്ചു കടത്തിയതെന്ന് കണ്ടെത്തൽ. കേസിലെ ആറുപ്രതികളും ഇപ്പോൾ ഒളിവിലാണ്. മുൻകൂ‍‍‍ര്‍ ജാമ്യം തേടി ഇവ‍ർ കൽപ്പറ്റ കോടതിയെ സമീപിച്ചു. വനവംകുപ്പ് അറിയാതെ 30 മരങ്ങൾ അധികം മറിച്ചുവെന്നാണ് കണ്ടെത്തൽ. ഓരോ മരം മുറിക്കും 5000 രൂപ പിഴ ചുമത്തുമെന്നാണ് വിവരം. വാര്യാട് സ്വദേശി ഇബ്രാഹീം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുൾ നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻ കുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് കേസിലെ പ്രതികൾ. ജനുവരി അവസാനമാണ് 20 മരം മുറിക്കാൻ അനുമതി കൊടുത്തത്. പക്ഷേ, 30 മരങ്ങൾ അധികമായി മുറിച്ചതായി കണ്ടെത്തുകയായിരുന്നു. അയിനി, പാല, ആഫ്രിക്കൻ ചോല, വെണ്ടേക്ക് എന്നീ മരങ്ങളാണ് മുറിച്ചത്. അധിക മരം മുറിച്ച ശേഷമാണ് ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത് അറിഞ്ഞ് പ്രതികൾ തടികൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. മുറിച്ച മരങ്ങളിൽ പ്രതികൾ ഉപേക്ഷിച്ചവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരം കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റിന്റെ ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി നടന്നത്. ഭൂരിഹതരായ ആദിവാസികൾക്കാണ് അന്ന് ഭൂമി പതിച്ചു നൽകിയത്. സ്വകാര്യ ഭൂമിയായി തന്നെയാണ് വനംവകുപ്പ് ഇവിടം പരിഗണിക്കുന്നത്. ഇത് വനംഭൂമിയല്ലെന്ന അന്തിമ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കേസ് എടുത്തത്. പാഴ് മരങ്ങളുടെ ഗണത്തിൽപ്പെടുന്നതിനാൽ ഓരോ മരംമുറിക്കും അയ്യായിരം രൂപ വരെ പിഴ ഈടാക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....