മധ്യപ്രദേശിലെ വിധിഷയില്‍ മുപ്പതോളം പേര്‍ കിണറില്‍ വീണു ; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

വിധിഷ : മധ്യപ്രദേശിലെ വിധിഷയില്‍ മുപ്പതോളം പേര്‍ കിണറില്‍ വീണു. കിണറില്‍ വീണ ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് മുപ്പതോളം പേര്‍ കിണറിലേക്ക് വീണത്. രക്ഷപ്പെടുത്താന്‍ കിണറിന്റെ മേല്‍ക്കൂരയിലേക്ക് കയറിയവരുടെ ഭാരം കൊണ്ട് അത് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. വിധുഷ ജില്ലാ കേന്ദ്രത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഗന്‍ജ് ബസോദയിലാണ് അത്യാഹിതമുണ്ടായത്.

ഇരുപതോളം പേരെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്ത് പേര്‍ ഇപ്പോഴും കിണറില്‍ കുടുങ്ങിയ നിലയിലാണ്. രക്ഷപ്പെട്ടവര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും താന്‍ പ്രദേശത്തെ ദൗത്യസേനയുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...