കൊച്ചി: സര്‍വിസില്‍നിന്ന് വിരമിച്ച് 11 വര്‍ഷം കഴിഞ്ഞിട്ടും വിരമിക്കല്‍ ആനുകൂല്യമായ 32,000 രൂപക്ക് വേണ്ടി കാത്തിരിക്കുന്നത് തികച്ചും ഖേദകരമെന്ന് മനുഷ്യാവകാശ കമ്മീഷന്. കാലതാമസം കൂടാതെ ആനുകൂല്യം നല്‍കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹാന്‍ഡി ക്രാഫ്റ്റ് അപെക്സ് സഹകരണസംഘം പ്രസിഡന്റിന് ഉത്തരവ് നല്കി.
30 വര്‍ഷത്തെ സേവനത്തിനുശേഷം 2009 ല്‍ വിരമിച്ച എറണാകുളം മരട് സ്വദേശിനി കെ.ബി. രേഖയുടെ പരാതിയിലാണ് ഉത്തരവ്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സൊസൈറ്റി സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ജീവനക്കാരുടെ 24 മാസത്തെ പ്രോവിഡന്റ് ഫണ്ട് അടക്കാനുണ്ട്. പരാതിക്കാരി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക മുന്ഗണനക്രമത്തില് നല്കാന് നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.