റഷ്യൻ ആക്രമണത്തിൽ കിഴക്കൻ യുക്രെയ്‌‌നിൽ രണ്ടു പൊതു ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കീവ് : കിഴക്കൻ യുക്രെയ്‌‌നിൽ റഷ്യൻ ആക്രമണത്തിൽ രണ്ടു പൊതു ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു. യുക്രെയ്‌‌നിൽ ഈ വർഷം റഷ്യ ഒറ്റ ദിവസം നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രാമറ്റോർസ്ക് നഗരത്തിൽ നടന്ന ആക്രമണത്തിൽ 18 പേർക്ക് പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന്, അവിടത്തെ അധികൃതർ പൊതുഗതാഗത സംവിധാനം നിർത്തിവയ്ക്കുകയും ആളുകളോട് രാജ്യത്തിന്റെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. ‘റഷ്യക്കാർ മനഃപൂർവം സാധാരണക്കാരെ ലക്ഷ്യമിടുകയാണ്’ ഡൊനെറ്റ്സ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ വാഡിം ഫിലാഷ്കിൻ പറഞ്ഞു.

‘അവരെ സംബന്ധിച്ചിടത്തോളം, യാത്രക്കാരുള്ള ബസ് ആകർഷകമായ ലക്ഷ്യമാണ്. കാരണം, ഒറ്റയടിക്ക് കഴിയുന്നത്ര ആളുകളെ കൊല്ലാൻ അതിലൂടെ സാധിക്കും.’ – ഫിലാഷ്കിൻ പറഞ്ഞു. യുക്രെയ്‌‌‌ൻ സ്റ്റേറ്റ് എമർജൻസി സർവീസ് (എസ്.ഇ.എസ്) അറിയിച്ചത് പ്രകാരം, റഷ്യൻ ആക്രമണത്തിൽ രണ്ടു ബസുകൾക്കും സമീപപ്രദേശങ്ങളിലും തീപിടുത്തമുണ്ടാക്കി. ‘റഷ്യൻ ഡ്രോണുകൾ ആക്രമണത്തിലെ ഇരകളെ സഹായിച്ചിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു. ആക്രമണത്തിലെ ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഇപ്പോഴും തുടരുകയാണ്. ചില മൃതദേഹങ്ങൾ ചിതറിയ ശരീരഭാഗങ്ങളിൽ നിന്ന് കൂട്ടിച്ചേർക്കേണ്ടി വന്നു’ – ഡൊനെറ്റ്സ്ക് പോലീസ് അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് ക്രാമറ്റോർസ്ക്, സ്ലോവിയൻസ്ക് നഗരങ്ങളിൽ പൊതുഗതാഗതം നിർത്തിവയ്ക്കാൻ വാഡിം ഫിലാഷ്കിൻ ഉത്തരവിട്ടു. സാധാരണക്കാരോട് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറാനും വാഡിം ഫിലാഷ്കിൻ ആഹ്വാനം ചെയ്തു. ‘ഡൊനെറ്റ്സ്ക് മേഖലയിൽ അവശേഷിക്കുന്ന എല്ലാവരും യുക്രെയ്നിലെ സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് അഭ്യർഥിക്കുന്നു’ – വാഡിം ഫിലാഷ്കിൻ അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി ; എഫ്ഐആര്‍ രജിസ്റ്റര്‍...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും...

സ്ഥിരമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം

0
കൊച്ചി: സ്ഥിരമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ...

തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര് ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യർ

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര് വാർത്തകൾക്ക് പിന്നാലെ സോഷ്യല്‍ മീഡിയ...

കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ട് ; സിജെപി ആരോപണം തള്ളി...

0
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സിജെപി ഉയർത്തിയ ആരോപണം തള്ളി...