കീവ്: ഉക്രെെനിലെ സുമി നഗരത്തിൽ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു. 117 പേർക്കു പരിക്കേറ്റു. ഇവരിൽ പത്തു പേർ കുട്ടികളാണ്. ഇന്നലെ പ്രാദേശിക സമയം 10.15നായിരുന്നു ആക്രമണം. സുമി നഗരഹൃദയഭാഗത്തുള്ള പള്ളിയിൽ ഓശാന ആചരണത്തിനായി നിരവധി പേർ എത്തിയിരുന്നു. ഇവരാണ് ആക്രമണത്തിനിരയായത്. രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ തൊടുത്തത്. ആക്രമണത്തിന്റെ ഭയാനക ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ഉക്രെെൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെങ്കോ പറഞ്ഞു. റഷ്യൻ ആക്രമണത്തിനെതിരേ ആഗോള സമൂഹം പ്രതികരിക്കണമെന്നു ഉക്രെെൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. അമേരിക്കയുടെ വെടിനിർത്തൽ നിർദേശത്തെ റഷ്യ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉക്രെെനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലെ കിൻഡർഗാർട്ടനു നേർക്കും ഇന്നലെ ആക്രമണമുണ്ടായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.