വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലെ അക്കൗണ്ടന്‍റായ തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെ സി (44) യാണ് പിടിയിലായത്. 80 ലക്ഷത്തോളം രൂപയാണ് ദീപമോൾ ആശുപത്രിയിൽ നിന്നും തട്ടിയെടുത്തെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയ ശേഷം ഈ രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. കണക്ക് പരിശോധിച്ചപ്പോൾ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. ആലപ്പുഴ നോർത്ത് പോലീസ് എസ്.ഐ ജേക്കബ്, എസ്.ഐ ദേവിക, എ.എസ്.ഐ ജയസുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദീപ മോളെ അറസ്റ്റ് ചെയ്തത്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...