സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. പ്രശത്ത് ജിത്ത് ദാസ് എന്ന 27കാരനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് മൂന്നിനായിരുന്നു പ്രശത്ത് പിതാവ് സഞ്ജയ് ദാസിനെ കൊലപ്പെടുത്തിയത്. തടിക്കഷ്ണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസാണ് പ്രതിയെ പിടികൂടിയത്.

സംഭവ ദിവസം സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ഉഷാറാണി സഞ്ജയ് ദാസിന്റെ തലയ്ക്ക് അടിച്ചു. ഇതുകണ്ടുവന്ന പ്രശത്ത് ജിത്ത് ദാസ് തടിക്കഷ്ണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റുവീണ സഞ്ജയ് ദാസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തില്‍ പശ്ചിമ ബംഗാളിലെ ഫലാക്കാട്ട പൊലീസ് ഉഷാ റാണിയെ കസ്റ്റഡിയില്‍ എടുത്തു. ഈ സമയം പ്രശത്ത് രക്ഷപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...