തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല വി സി ഡോ. സജിത റാണിയാണ് ബാലഗോകുലം വേദിയില്‍ എത്തിയത്. തൃശ്ശൂർ നഗരത്തില്‍ സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ ശോഭയാത്രയാണ് വി സി ഉദ്ഘാടനം ചെയ്തത്. കൃഷ്ണന്‍ മാനവികതയുടെ പ്രതീകമാണെന്നും വി സി പറഞ്ഞു.നേരത്തെ സര്‍ക്കാര്‍ പാനല്‍ വെട്ടി ഗവര്‍ണർ സജിതയെ വി സിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെ ഡോ. ടി സജിത റാണിയെ നിയമിക്കുകയായിരുന്നു. കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡീനായിരുന്നു ടി സജിതാ റാണി.
ബി അശോക് കാര്‍ഷിക വകുപ്പില്‍ നിന്ന് മാറിയ പശ്ചാത്തലത്തിലായിരുന്നു സജിത റാണിക്ക് പകരം ചുമതല നല്‍കിയത്. കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയിരുന്നു. ഈ മൂന്നംഗ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിത റാണിയെ നിയമിച്ചത്. അധ്യാപക പരിഷത്ത് നേതാവ് കൂടിയാണ് സജിത റാണി.































