ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി കുരുന്നുകളാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നടന്ന  ശോഭായാത്രകളില്‍ പങ്കെടുത്തത്. പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും വിപുലമായ ഒരുക്കങ്ങളോടെയാണ് ആഘോഷങ്ങള്‍ നടന്നത്. കുട്ടികളോടൊപ്പം മുതിര്‍ന്നവരും ശോഭായാത്രകളുടെ ഭാഗമായി. കൃഷ്ണനും ഗോപികമാരും നഗര വീഥികളില്‍ അണിനിരന്നതോടെ നാടും നഗരവും അമ്പാടിയായി മാറി. ബാലഗോകുലത്തിന്റെ  നേതൃത്വത്തിലാണ് ശോഭായാത്രകള്‍ നടന്നത്. കൃഷ്ണനും രുഗ്മിണിയും രാധയും വിവിധ കലാ രൂപങ്ങളും വാദ്യമേളങ്ങളും എല്ലാം ശോഭായാത്രയ്ക്ക് മിഴിവേകി. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ ശോഭാ യാത്രകള്‍ ഒന്നിച്ച് കേന്ദ്രീകരിച്ച് മഹാശോഭായാത്രകളാവുകയായിരുന്നു.

കുട്ടികള്‍ക്കായി ഉറിയടി മത്സരങ്ങളും നടന്നു. വൈകിട്ട് മൂന്ന് മണിയോടെ ശോഭായാത്രകള്‍ ആരംഭിച്ചിരുന്നു. നിരവധി ആളുകളാണ് പരിപാടികള്‍ കാണുവാന്‍ കാത്തുനിന്നത്. ജില്ലയിലെ കോന്നി, അടൂര്‍, തിരുവല്ല, പത്തനംതിട്ട, ആറന്മുള എന്നിവിടങ്ങളിലാണ് കൂടുതലും ആളുകള്‍ പങ്കെടുത്തത്. ശോഭായാത്രകളുടെ ഭാഗമായി പോലീസും ബന്ധപ്പെട്ട വകുപ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ  മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരിപാടികള്‍ നടന്നത്. വിവിധ ഇടങ്ങളില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...