ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ഏറ്റുമാനൂർ സ്വദേശിനിയായ അഞ്ചു കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിനെ തിരികെ ലഭിച്ചപ്പോൾ വലതുവശത്തെ വാരിയെല്ലിനോട് ചേർന്ന് ചെറിയ മുഴ ശ്രദ്ധയിൽപ്പെട്ടതായി കുടുംബം പറയുന്നു. ഇക്കാര്യം അന്ന് തന്നെ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സാധാരണ തടിപ്പാണെന്ന് പറഞ്ഞ് പരിശോധന നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഒരു വർഷത്തിന് ശേഷം തടിപ്പ് വലുതായതോടെയാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചത്. അവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ സൂചി തറച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു. കുഞ്ഞിന് ചികിത്സ നൽകിയ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്ന സംശയത്തിലാണ് കുടുംബം പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചത്. സൂചി എങ്ങനെ കുഞ്ഞിന്റെ ശരീരത്തിൽ കുടുങ്ങി, ആദ്യഘട്ടത്തിൽ മുഴ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ പരിശോധന നടത്താതിരുന്നതിന് വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...