മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍‍ന്ന യോഗത്തില്‍ അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന്‍റെ വഴിവിട്ട ഇടപെടലുകളും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയതും ഉൾപ്പെടെ എസ്ഐടി അന്വേഷിക്കും. അഴിമതിക്കും വിശ്വാസ വഞ്ചനയ്ക്കും കേസെടുക്കാവുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം.

എഡിജിപി നേതൃത്വം നൽകുന്ന അന്വേഷണ സംഘം വൈകീട്ട് നാലരക്കാണ് എസ്ഐടി ആദ്യയോഗം ചേര്‍ന്നത്. സംഘത്തലവനായ എഡിജിപി പി വിജയൻ, ഐജി സതീഷ് ബിനോ, എസ് പി വിക്രം, ഡിവൈഎസ്പിമാരായ ഷൈജു, മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും യോഗത്തില്‍ നടന്നത്. അടുത്ത് തന്നെ ടീം വിപുലീകരിക്കും. വിജിലൻസ് ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ചേര്‍ത്ത് ടീം വികസിപ്പിക്കാനുള്ള അധികാരം എഡിജിപി പി വിജയന് നല്‍കിയിട്ടുണ്ട്. മുഴുവൻ ടീം ആയ ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കുമുള്ള ചുമതലകള്‍ വീതിച്ച് നല്‍കും. സർക്കാർ രേഖകൾ കിട്ടാൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിക്കും. ഒൻപത് കാര്യങ്ങളിലൂന്നിയുള്ള അന്വേഷണത്തിനാണ് നിർദേശം. പ്രാഥമിക അന്വേഷത്തിന് ശേഷമാകും ഏതൊക്കെ കേസുകൾ എടുക്കണം എന്നതിൽ എസ്ഐടി തീരുമാനമെടുക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...